മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നു’; ലിസ്റ്റിന്‍ സ്റ്റീഫന്റെ ആരോപണം ചര്‍ച്ചയാകുന്നു

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തുന്നുവെന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. നടന്റെ പേര് പറയാതെ ലിസ്റ്റിന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ലിസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തുമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. നടന്‍ തെറ്റുകള്‍ തുടര്‍ന്ന് പോയാല്‍ അത് വലിയ പ്രശ്‌നങ്ങളിലേ കലാശിക്കൂ എന്നും ലിസ്റ്റിന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാമര്‍ശം. ‘മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിന് ഇന്ന് അദ്ദേഹം തിരികൊളുത്തിയിരിക്കുകയാണ്. ഞാനീ പറയുന്നത് ആ നടന്‍ കാണും. നിങ്ങള്‍ ചെയ്തത് വലിയ തെറ്റാണെന്ന് ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്. ആവര്‍ത്തിക്കരുത്. കാരണം അങ്ങനെ തുടര്‍ന്നാല്‍ അത് വലിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമായി മാറുമെന്നും ഞാന്‍ അറിയിക്കുകയാണ്. എല്ലാവര്‍ക്കും നന്ദി’. ലിസ്റ്റിന്റെ വാക്കുകള്‍ ഇങ്ങനെ.ലിസ്റ്റിന്‍ പറഞ്ഞ പ്രമുഖ നടന്‍ ആരാണെന്ന ഊഹാപോഹങ്ങളെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. പൊതുവേദിയില്‍ ഒരു നടനെക്കുറിച്ച് ഇത്തരമൊരു കാര്യം പറയുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തണമായിരുന്നുവെന്നും പേര് പറയാന്‍ ലിസ്റ്റിന്‍ തയ്യാറാകണമായിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നു.