കട്ടപ്പന തൊവരയാറിൽ ജെറാൾഡ് ഗാർഡൻസ് ആൻഡ് ഫിഷ് ഫാർമിന്റെ ഉദ്ഘാടനം നടന്നു കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി ഫാമിന്റെ ഉദ്ഘാടനം നിർവഹിച്ചു കട്ടപ്പന സർവീസ് സഹകരണബാങ്കിന്റെ സഹായത്തോടെയാണ് തൊവരയാർ സ്വദേശിനീ ജയിനിക്കും കുടുംബത്തിനും ഉപജീവന മാർഗമായി ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാൻ സഹായം നൽകിയത്

കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് 20 ഏക്കർ തൊവരയാർ സ്വദേശിനി ജയിനിക്കും കുടുംബത്തിനും ഉപജീവനമാർഗമായി പുതിയൊരു സംരംഭം തുടങ്ങിയത്ജെറാൾഡ് ഗാർഡൻസ് ആൻഡ് ഫിഷ് ഫാം എന്നാണ് സ്ഥാപനത്തിനു പേര് നൽകിയിരിക്കുന്നത് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഫാമിന്റെ ഉദ്ഘാടനം നിർവഹിച്ചു ചെറു വ്യാപാരങ്ങൾ നടത്തിവന്നിരുന്ന ഈ കുടുംബത്തിന് കൊറോണ കാലമാണ് ദുരിതം ആയത് പിന്നീട് അങ്ങോട്ട് ഉള്ള കഠിന ശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങാൻ ഇവർക്ക് സഹായകരമായത് കട്ടപ്പന നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി യോഗത്തിൽ അധ്യക്ഷത വഹിച്ചു ഗാർഡന്റെ ഉദ്ഘാടനം കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി നിർവഹിച്ചു കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ ബെന്നി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി കട്ടപ്പന അർബൻ ബാങ്ക് പ്രസിഡന്റ് തോമസ് മൈക്കിൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പ്രദേശവാസികൾ അടക്കം നിരവധി ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്