News
മാധ്യമപ്രവർത്തകരുമായി ‘മുഖാമുഖ’ത്തിന് മുഖ്യമന്ത്രി; സംവാദം സംഘടിപ്പിക്കുക പ്രസ്ക്ലബ്ബുകൾ

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമപ്രവർത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസ്ക്ലബ്ബുകൾ സംഘടിപ്പിക്കുന്ന സംവാദത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. മുഖാമുഖം എന്ന പേരിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായിരിക്കും സംവാദ പരിപാടി. എറണാകുളത്താണ് ആദ്യ സംവാദം. സാധാരണഗതിയിൽ നടക്കാറുള്ള പത്രസമ്മേളനത്തിൽനിന്ന് വ്യത്യസ്തമായിരിക്കും സംവാദം.



