മാലിന്യമുക്തം നവകേരളം : മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉടുമ്പ ന്നൂരിൽ തുടക്കമായി

ഉടുമ്പന്നൂർ: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ കാമ്ബയിനിന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങള്‍ക്ക് ഉടുമ്ബന്നൂർ പഞ്ചായത്തില്‍ തുടക്കമായി.വിവിധ വാർഡുകളിലായി 16 പൊതു ഇടങ്ങള്‍ ശുചീകരിച്ചു.കേരളപ്പിറവി ദിനത്തില്‍ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന കാമ്ബയിനിന്റെ ഭാഗമായി എല്ലാ മാസത്തിലേയും മൂന്നാമത്തെ ശനിയാഴ്ചകളില്‍ പൊതുഇടങ്ങളും ഓഫീസുകളും ശുചീകരിക്കും. പൊതു സ്ഥലങ്ങളില്‍ പേപ്പർ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും തരം തിരിച്ച് നിക്ഷേപിക്കുന്നതിനായി കൂടുതല്‍ സ്ഥലങ്ങളില്‍ വേസ്റ്റ് ബിന്നുകളും ബോട്ടില്‍ ബൂത്തുകളും സ്ഥാപിക്കും. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ സ്ഥലങ്ങളില്‍ സി.സി ടി.വി ക്യാമറകള്‍ സ്ഥാപിച്ച് എൻഫോഴ്സ്‌മെന്റ് പ്രവർത്തനം ഊർജ്ജിതമാക്കും. മൂന്നാം ഘട്ട കാമ്ബയിനിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് എം.ലതീഷ് നിർവ്വഹിച്ചു. വാർഡ് മെമ്ബർ ശ്രീമോള്‍ ഷിജു അദ്ധ്യക്ഷയായി. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ റ്റി.എം സുബൈർ സ്വാഗതവും പഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്‌പെക്ടർ ബിജു മോൻ നന്ദിയും പറഞ്ഞു. വാർഡ് തല ഉദ്ഘാടനങ്ങള്‍ വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ ബീന രവീന്ദ്രൻ, ശാന്തമ്മജോയി, സുലൈഷ സലിം, പഞ്ചായത്ത് അംഗങ്ങളായ രമ്യ അജീഷ്, പി.എസ് ജമാല്‍, പി. എസ് രഞ്ജിത്ത്. അല്‍ഫോൻസ കെ മാത്യു, കെ.ആർ ഗോപി, ജിൻസി സാജൻ, ബിന്ദു രവീന്ദ്രൻ, റ്റി.വി രാജീവ് തുടങ്ങിയവർ നിർവ്വഹിച്ചു.