News
മുംബൈയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. കനത്ത മഴയാണ് അപകടത്തിന് കാരണമായത്.സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ ഒരു എഞ്ചിന് തകരാര്‍ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.വിമാനത്തില്‍ പരിശോധനകള്‍ നടന്നുവരികയാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് മുംബൈയിലെ പല പ്രദേശങ്ങളിലും വെള്ളത്തിനടിയിലായിട്ടുണ്ട്. ഗതാഗത സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്