dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ല; കേന്ദ്രം ഹൈക്കോടതിയില്‍

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നാണ് നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കി.മനുഷ്യത്വ രഹിതമായ സമീപനമെന്ന് ടി സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. നിയമമനുസരിച്ച് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി നടത്തിയത് മുന്‍കാല പ്രാബല്യത്തിലല്ല. ദുരന്തത്തിന് ശേഷമാണ് ഭേദഗതി വരുത്തിയത്. അതിനര്‍ഥം ദുരന്തം നടക്കുമ്പോള്‍ ഈ നിയമം ഉള്ളത് കൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട് – അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button