മുനമ്പം ഭൂമി തര്‍ക്കം: ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് ബോര്‍ഡ്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണല്‍ ആണെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുഎംമുനമ്പത്തെത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ആണ് സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഉത്തരവ് തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്നും റിട്ട് ഹര്‍ജിയിലോ റിട്ട് അപ്പിലിലൂടെയോ അല്ല വഖഫ് ഭൂമി കണ്ടെത്തേണ്ടതെന്നും സംസ്ഥാന വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.വഖഫ് ആക്ട് അനുസരിച്ച് തര്‍ക്കമുള്ള വഖഫ് ഭൂമികളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വഖഫ് ട്രിബ്യൂണല്‍ ആണെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുനമ്പം ഭൂമി തര്‍ക്കത്തില്‍ സി എന്‍ രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും വഖഫ് ബോര്‍ഡ് ഹര്‍ജിയില്‍ ആരോപിച്ചു. കേസില്‍ നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന പുന:പരിശോധനാ ഹര്‍ജി പിന്‍വലിച്ചതിനുശേഷം ആണ് സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്



