മുനമ്പം സമരക്കാര്‍ക്ക് ആശ്വാസം; തര്‍ക്ക ഭൂമിയിലെ കൈവശക്കാര്‍ക്ക് കരം ഒടുക്കാമെന്ന് ഹൈക്കോടതി

മുനമ്പം സമരക്കാര്‍ക്ക് ആശ്വാസം.തര്‍ക്ക ഭൂമിയിലെ കൈവശക്കാര്‍ക്ക് കരം ഒടുക്കാമെന്ന് ഹൈക്കോടതി. കേസില്‍ അന്തിമ വിധി വരുന്നതുവരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിര്‍ദേശം.മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യു അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ ഉള്‍പ്പെടെ ഹര്‍ജികള്‍ ആണ് കോടതിയുടെ മുമ്പാകെ ഉള്ളത്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതിനെത്തുടര്‍ന്ന് ഭൂ സംരക്ഷണ സമിതി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍ ഇന്ന് ഇടക്കാല ഉത്തരവ് നല്‍കിയത്.ദിവസങ്ങളായി തുടരുന്ന സമരത്തിന് ആശ്വാസം എന്ന് സമരസമിതി പ്രതികരിച്ചു. വസ്തു ഉപയോഗിച്ച് ലോണ്‍ എടുക്കാനും കെട്ടിട പെര്‍മിറ്റ് ലഭിക്കാനുമുള്ള തടസ്സം മാറിയെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ക്കായി മുനമ്പത്ത് 615 കുടുംബങ്ങളാണ് സമരത്തിലുള്ളത്. 2019 ലാണ് വഖഫ് ബോര്‍ഡ് വഖഫ് രജിസ്റ്ററിലേക്ക് മുനമ്പത്തെ ഭൂമി എഴുതി ചേര്‍ക്കുന്നത്. 2022 ല്‍ ആദ്യമായി നോട്ടീസ് ലഭിക്കുമ്പോഴും കരം ഒടുക്കാന്‍ സാധിച്ചിരുന്നു. പിന്നീട് വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്. തുടര്‍ന്ന് വലിയ നിയമപോരാട്ടങ്ങളും സമരപരമ്പരകളുമാണ് കണ്ടത്.



