dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തൃശൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മനുഷ്യന്‍റെ അസ്ഥികൂടം; അന്വേഷണം ആരംഭിച്ചു പൊലീസ്

എരുമപ്പെട്ടി: തൃശൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തിയതായി റിപ്പോർട്ട്. എരുമപ്പെട്ടി കടങ്ങോട് ആണ് സംഭവം ഉണ്ടായത്. രണ്ട് മാസം പഴക്കമുള്ള മനുഷ്യന്‍റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. അതേസമയം നാട്ടുകാരാണ് ആദ്യം അസ്ഥികൂടം കണ്ടെത്തിയത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ അസ്ഥികൂടം മനുഷ്യന്‍റേതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button