News
പാറയിൽ നിന്ന് കാൽവഴുതി; വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

തൃശൂരിൽ ചെമ്പൂത്ര പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർഥി മരിച്ചു. പാറപ്പുറത്ത് നിന്നിരുന്ന വടൂക്കര സ്വദേശി ഷമീറിന്റെ മകൻ ഷഹബീനാ(17)ണ് കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. ജൂബിലി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വെളുപ്പിനെയോടെ മരണം സംഭവിക്കുകയായിരുന്നു.