News
മൂന്നാറിൽ വീടിനുള്ളിലെ കിടപ്പു മുറിയിൽ ബിഗ്ഷോപ്പറിൽ പായ്ക്കറ്റുകളാക്കിയ 1.154 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ*

ഇടുക്കി,മൂന്നാർ, :*മൂന്നാറിൽ വീടിനുള്ളിലെ കിടപ്പു മുറിയിൽ ബിഗ്ഷോപ്പറിൽ പായ്ക്കറ്റുകളാക്കിയ 1.154 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ രാജീവ് ഗാന്ധി കോളനി നിവാസി അനന്ത സിതാൻ സി(25) ആണ് പിടിയിലായത്. 01-05-2025 തീയതി മൂന്നാർ രാജീവ് ഗാന്ധി കോളനിയിലെ പ്രതിയുടെ വീടിനുള്ളിൽ കിടപ്പു മുറിയിൽ ബിഗ്ഷോപ്പറിനുള്ളിൽ പായ്ക്കറ്റുകളാക്കി 1.154 കിലോ ഗ്രാം ഉണക്ക ഗഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചു വച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ഗഞ്ചാവും ഗഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ ഉം ഗഞ്ചാവ് വിറ്റു കിട്ടിയ 28820/-രൂപയുടെ ഇൻഡ്യൻ കറൻസി നോട്ടുകളും അതോടൊപ്പം കണ്ടെത്തി