dummy_ads1-01
dummy_ads1-01
previous arrow
next arrow
News

‘മികച്ച ചികിത്സയ്ക്ക് നന്ദിയെന്ന് ഉമാ തോമസ്, കടമ എന്ന് മുഖ്യമന്ത്രി’; ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ​ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമാ തോമസിനെ സന്ദർശിച്ചത്.മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാൽ ഇത് തൻ്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉച്ചക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. അതേസമയം, ചികിത്സയിൽ കഴിയുന്ന ഉമാ തോമസിൻ്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ട്. അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button