News
മൊബൈലില്‍ വിളിച്ചു ആവശ്യപ്പെടുന്നവര്‍ക്ക് മദ്യം സ്ഥലത്ത് എത്തിച്ചു നല്‍കും. ഇടുക്കിയില്‍ ഓട്ടോയില്‍ കറങ്ങി മദ്യ വില്പന. രണ്ട് പേര്‍ പിടിയില്‍

ഇടുക്കി: ഓട്ടോയില്‍ കറങ്ങി മദ്യ വില്പന നടത്തിയ രണ്ട് പേർ പിടിയില്‍.ഇടുക്കി രാജാക്കാട് മാങ്ങാതൊട്ടി സ്വദേശികളായ വെള്ളാപ്പാണിയില്‍ പ്രിന്‍സ് ജോസഫ്, അടക്കാപ്പറമ്ബില്‍ ഷിജോ ഫ്രാന്‍സിസ് എന്നിവരാണ് പിടിയിലായത്.മൊബൈലില്‍ വിളിച്ചു ആവശ്യപ്പെടുന്നവർക്ക് മദ്യം സ്ഥലത്ത് എത്തിച്ചു നല്‍കുന്നതായിരുന്നു രീതി.രഹസ്യ വിവരത്തെ തുടർന്ന് ഉടുമ്ബഞ്ചോല പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് ഇരുവരേയും പിടികൂടിയത്.