dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വീടിന് തീപിടിച്ച്‌ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

വീടിന് തീപിടിച്ച്‌ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു .ഇടുക്കി,കട്ടപ്പന : നഗരത്തില്‍ വീടിന് തീപിടിച്ച്‌ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. പുഷ്പഗിരി പാലത്തിങ്കല്‍ അനീഷും അമ്പിളിയും വാടകയ്ക്ക് താമസിക്കുന്ന കട്ടപ്പന വഞ്ചിത്താനം ജോയിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെ തീപിടിത്തമുണ്ടായത്.താമസക്കാരായ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ അമ്ബിളിയും ഭർത്താവ് അനീഷും സ്ഥലത്തുണ്ടായിരുന്നില്ല. അപകടസമയം അമ്ബിളിയുടെ മൂന്ന് മക്കള്‍ വീടിനുപുറത്തായിരുന്നു. തീയും പുകയും ഉയരുന്നതുകണ്ട് അയല്‍വാസികള്‍ അറിയിച്ചതിനെ തുടർന്ന് കട്ടപ്പന അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. ടിവി, വാഷിങ് മെഷീൻ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിനശിച്ചു. ഷോർട്ട്സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button