dummy_ads1-01
dummy_ads1-01
previous arrow
next arrow
News

യാത്രക്കൊടുവില്‍ സത്യം തെളിയും’;നീതി തേടി ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഉണ്ണി മുകുന്ദന്‍

മാനേജരെ മര്‍ദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. നീതി തേടിയാണ് താന്‍ ഡിജിപിയെ സമീപിക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. യാത്രയുടെ ഒടുവില്‍ സത്യം തെളിയുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. മര്‍ദിച്ചുവെന്ന് പരാതി നല്‍കിയ മുന്‍ മാനേജര്‍ക്കെതിരെയാണ് ഉണ്ണി മുകുന്ദന്‍ ഡിജിപിക്കും എഡിജിപിക്കും പരാതി സമര്‍പ്പിച്ചിരിക്കുന്നത്. വിപിന്റെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് വിഷയത്തില്‍ ഉണ്ണി മുകുന്ദന്റെ വിശദീകരണം. വിപിന്റെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.വിപിന്‍കുമാര്‍ മുന്‍ മാനേജര്‍ ആണെന്ന് വാദം പൂര്‍ണമായും തള്ളുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. 2018 ല്‍ പിആര്‍ഒ എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും ഇതുവരെ പേഴ്‌സണല്‍ മാനേജരായി നിയമിച്ചിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. വിപിന്‍ അപവാദ പ്രചരണം നടത്തുന്ന ആളാണെന്ന് പരാതി തനിക്ക് നേരത്തെ ലഭിച്ചിരുന്നു. വിപിനില്‍ നിന്ന് നിരന്തരം പ്രശ്‌നങ്ങള്‍ അനുഭവിച്ചു. തന്നെക്കുറിച്ച് വ്യാപമായ അപവാദങ്ങള്‍ പ്രചരിപ്പിച്ച്, പ്രശസ്തി ഇല്ലാതാക്കും എന്ന വെല്ലുവിളി വിപിന്‍ നടത്തിയിരുന്നതായി ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. നിലവില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും,വിപിനൊപ്പം ചില ശത്രുക്കളും ഉണ്ടെന്ന് ഉണ്ണി മുകുന്ദന്‍ വിശദീകരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button