യു.ഡി.എഫ്. വാത്തിക്കുടി മണ്ഡലം കമ്മിറ്റി രാപ്പകല്‍ സമരം സംഘടിപ്പിച്ചു.

ചെറുതോണി: സംസ്‌ഥാന സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ക്കെതിരെയും സമരമുഖത്തുള്ള ആശാപ്രവര്‍ത്തകരുടെ ആവശ്യങ്ങളോടു സര്‍ക്കാര്‍ മുഖം തിരിക്കുന്നതില്‍ പ്രതിഷേധിച്ചും യു.ഡി.എഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചുകെ.പി.സി.സി അംഗം എ.പി ഉസ്‌മാന്‍ സമരപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ. കെ.ബി സെല്‍വം, കേരള കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി അഡ്വ. തോമസ് പെരുമന, സി.എം.പി സംസ്‌ഥാന കമ്മിറ്റി അംഗം അനീഷ് ചേനക്കര, കോണ്‍ഗ്രസ് മരിയാപുരം മണ്ഡലം പ്രസിഡന്റ് ജോബി തയ്യില്‍, മറ്റ് നേതാക്കളായജോയി കൊച്ചു കരോട്ട്, ഷൈനി സജി, അഡ്വ. എബി തോമസ്, അഭിലാഷ് പാലക്കാട്, ജോസ്‌മി ജോര്‍ജ്, ബാബു കുമ്ബിളുവേലില്‍, തങ്കച്ചന്‍ കാരക്കവയലില്‍, അഡ്വ. കെ.കെ മനോജ്, സെബാസ്‌റ്റ്യന്‍ മ്‌ളാക്കുഴി, ബുഷ്‌മോന്‍ കണ്ണംചിറ, റെജിമോള്‍ റെജി, ആലിസ് ഗോപുരം, ഡിക്ലര്‍ക്ക് സെബാസ്‌റ്റ്യന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു