പുരയിടത്തില്‍ തീ പിടുത്തം; വാഴകള്‍ കൂട്ടത്തോടെ നശിച്ചു

പുറപ്പുഴ ഇരുട്ടുതോട് മുണ്ടൻമലയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ തീപിടുത്തം . വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം.
ഇരുട്ടുതോട് കൊച്ചുവരിപ്പില്‍ ഫ്രാൻസിസിന്റെ പറമ്ബിലാണ് തീ പിടിച്ചത്. സമീപവാസി ചപ്പുചവറുകള്‍ വൃത്തിയാക്കി തീയിടുന്നതിനിടെ നിയന്ത്രണാതീതമായി ഫ്രാൻസിസിന്റെ പറമ്ബിലേക്ക് തീ പടരുകയായിരുന്നു. വീട്ടുകാർ തീ കെടുത്താൻനോക്കിയെങ്കിലും സാധിക്കാത്തതിനാല്‍ തൊടുപുഴ അഗ്നി രക്ഷാസേനയുടെ സഹായംതേടുകയും, സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെനേതൃത്വത്തില്‍ രണ്ട് യൂണിറ്റ്‌സേന സ്ഥലത്തെത്തുകയുമായിരുന്നു. സംഭവസ്ഥലത്തേക്ക് സേനയുടെ വാഹനം എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയായതിനാല്‍ സേനാംഗങ്ങള്‍ നടന്നെത്തി ഫയർ ബീറ്റർ ഉപയോഗിച്ച് ഏകദേശം അരമണിക്കൂർ സമയം പ്രയത്നിച്ചത്തിനു ശേഷമാണ് തീ പൂർണമായും തല്ലിക്കൊടുത്തിയത്. തീപിടുത്തത്തില്‍ 20 സെന്റോളം സ്ഥലത്തു നിന്നിരുന്ന അൻപതോളം വാഴകള്‍ക്ക് നാശനഷ്ടമുണ്ടായി. തൊടുപുഴ ഫയര്‍സ്റ്റേഷന്റെ പരിധിയില്‍ ഈ വർഷം 66 സ്ഥലങ്ങളിലാണ് തീപിടുത്തമുണ്ടായത്.