dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രാജ്യത്തെ ഓരോ ജനങ്ങളുടെയും ലക്ഷ്യമാണ് വികസിതഭാരതം, വികസനത്തിന്റെ വേഗത കൂട്ടണം; പ്രധാനമന്ത്രി

രാജ്യത്തെ ഓരോ ജനങ്ങളുടെയും ലക്ഷ്യമാണ് വികസിതഭാരതമെന്ന് നിതി ആയോഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണം. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ല. വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കണം. കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒത്തുചേർന്ന് ടീം ഇന്ത്യ പോലെ ഒരുമിച്ച് പ്രവർത്തിച്ചാൽ, ഒരു ലക്ഷ്യവും അസാധ്യമല്ല. സംസ്ഥാനങ്ങളിലെ ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ആഗോള നിലവാരത്തിന് അനുസൃതമായി വികസിപ്പിക്കണം.

വളർച്ച, നവീകരണം, സുസ്ഥിരത എന്നിവ നഗരങ്ങളുടെ വികസനത്തിന് ചാലകശക്തിയായിരിക്കണം. തൊഴിലിടങ്ങളിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാനായി പ്രവർത്തിക്കണം. ഇതിനായുള്ള നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തണം.
നീതി ആയോഗിന്റെ പരമോന്നത സമിതിയായ കൗൺസിലിൽ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും, കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നു. പ്രധാനമന്ത്രി മോദിയാണ് നീതി ആയോഗിന്റെ ചെയർമാൻ. ഓപ്പറേഷൻ സിന്ദൂറിനുശേഷം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരുമായും പ്രധാനമന്ത്രി നടത്തുന്ന ആദ്യ പ്രധാന കൂടിക്കാഴ്ചയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button