വിജയ്‌യുടെ മധുര മാനാടിന് തുടക്കം; ആവേശത്തിരയിളക്കി തമിഴക വെട്രി കഴകം പ്രവര്‍ത്തകര്‍

മധുര: വിജയ്‌യുടെ ടിവികെ പാർട്ടിയുടെ മധുര മാനാടിന് തുടക്കം. ആവേശത്തിരയിളക്കി ആയിരക്കണക്കിന് തമിഴക വെട്രി കഴകം പ്രവര്‍ത്തകരാണ് പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്ന മധുര ജില്ലയിലെ പരപതിയിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്നത്. ടിവികെയും പ്രത്യയശാസ്ത്ര മുഖമായ നേതാക്കളുടെ ഛായാചിത്രങ്ങളിൽ വിജയ് പുഷ്പാർച്ചന നടത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ടിവികെ പ്രസിഡൻ്റ് കൂടിയായ വിജയ് പാർട്ടി പതാക ഉയർത്തി. തുടർന്ന് വേദിയിലിരുന്ന നേതാക്കൾ പാർട്ടി പ്രതിജ്ഞ ചൊല്ലിയതോടെ സമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കമായിമധുരയിൽ നടക്കുന്ന പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ ബുധനാഴ്ച രാത്രി തന്നെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ടിവികെ പ്രവർത്തകരും വിജയ്‌യുടെ ആരാധകരും സമ്മേളന വേദിയിലേയ്ക്ക് എത്തിച്ചേർന്നിരുന്നു.2024 ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകം (ടിവികെ) രൂപീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചത്. എട്ട് മാസത്തിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബർ 27ന് തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ ടിവികെ അതിൻ്റെ ആദ്യ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചിരുന്നു.



