News
രാഹുലിനെതിരെ നടപടി ഉണ്ടാകില്ല; എന്തെങ്കിലും പറഞ്ഞത് കെ മുരളീധരൻ മാത്രമെന്ന് പത്മജ

കേരളത്തിലെയും ഡൽഹിയിലെയും നേതാക്കളാണ് രാഹുലിനെ സംരക്ഷിക്കുന്നതെന്നും പത്മജ കുറ്റപ്പെടുത്തിതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജിവെയ്ക്കെണ്ടെന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാടിനെ വിമർശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഇന്നലെ മൂന്നുമണിവരെ രാജിവെക്കണം എന്ന് പറഞ്ഞവർ അതിനുശേഷം നിലപാട് മാറ്റിയെന്ന് ചൂണ്ടിക്കാണിച്ച പത്മജ വേണുഗോപാൽ ആരുടെ ഫോൺകോൾ വന്നിട്ടാണ് അവർ അങ്ങനെ ചെയ്തതെന്നും ചോദിച്ചു. ആരാണ് സമ്മർദ്ദം ചെലുത്തിയതെന്ന ചോദ്യവും പത്മജ ഉന്നയിച്ചു.