പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളും മാനസികാരോഗ്യ അവസ്ഥകളും നിശബ്ദ കൊലയാളികൾ’; ലോകാരോഗ്യ സംഘടന

സാംക്രമികേതര രോഗങ്ങളും മാനസികാരോഗ്യ പ്രശ്‌നങ്ങളും മൂലം ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം തകരാറിലാണെന്ന് ലോകാരോഗ്യസംഘടന പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരണ്ടും നിശബ്ദ കൊലയാളികളാണെന്നും അവ നമ്മുടെ ജീവിതത്തെയും പുരോഗതിയെ പോലും കവര്‍ന്നെടുക്കുകയാണെും WHO ഡയറക്ടര്‍ ജനറല്‍ അദാനാം ഗെബ്രിയേസസ് പറയുന്നു.ഹൃദയാഘാതം പക്ഷാഘാതം പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, ആസ്ത്മ പോലെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയ സാംക്രമികേതര രോഗങ്ങളും ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകളും സമൂഹത്തില്‍ വ്യാപകമാണ്. ഇത് പല പ്രായത്തിലുള്ളവരെയും പല ജീവിത സാഹചര്യങ്ങളിലുള്ളവരെയും ബാധിക്കുന്നു. ഈ രോഗങ്ങളെ നേരിടാന്‍ അടിയന്തിരവും സുസ്ഥിരവുമായ നടപടികള്‍ ഇല്ലെങ്കില്‍ ദശലക്ഷക്കണക്കിന് മനുഷ്യജീവനുകള്‍ അകാലത്തില്‍ നഷ്ടപ്പെടുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.2010 നും 2019 നും ഇടയില്‍ പല രാജ്യങ്ങളിലും സാംക്രമികേതര രോഗങ്ങള്‍ മൂലം അകാല മരണനിരക്ക് കുറയ്ക്കുന്നതില്‍ പുരോഗതി കൈവരിച്ചപ്പോള്‍ മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 60 ശതമാനം രാജ്യങ്ങളിലും ഇക്കാര്യങ്ങൾ മന്ദഗതിയിലാണ് നടപ്പിലാക്കുന്നത്. സാംക്രമികേതര രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മാനസികാരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുമുളള നടപടികൾ ചെലവുകുറഞ്ഞതാണെങ്കിലും രോഗത്തിന് കാരണമാകുന്ന പുകയില , മദ്യം,അള്‍ട്രാ പ്രോസസ്ഡ് ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ വ്യവസായങ്ങള്‍ നടത്തുന്ന ശക്തമായ ലോബിയെ ഗവണ്‍മെന്റ് നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ലോകാരോഗ്യ സംഘടന, നേതാക്കളോടും സമൂഹത്തോടും വ്യക്തമായ നടപടികള്‍ എടുക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അവയില്‍ ചിലത് ഇങ്ങനെയാണ്.1 WHO യുടെ ‘ബെസ്റ്റ് ബെസ്റ്റ് ‘ ഫണ്ടിംഗ് നടപ്പിലാക്കുക2 പുകയില, മദ്യം, പഞ്ചസാര അടങ്ങിയ പാനിയങ്ങള്‍ എന്നിവയ്ക്ക് നികുതി ചുമത്തല്‍3 രോഗം നേരത്തെ കണ്ടെത്താനുള്ള , പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ചികിത്സ എന്നിങ്ങനെയുള്ള പ്രാഥമിക ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുക.3 ദോഷകരമായ ഉത്പന്നങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക.4 ആവശ്യ മരുന്നുകളും സാങ്കേതിക വിദ്യകളും വിപുലമാക്കുക5 ആഭ്യന്തര ബജറ്റുകള്‍, ആരാഗ്യ നികുതികള്‍ എന്നിവയിലൂടെയൊക്കെ ധനസഹായം ഉറപ്പാക്കുക6 ആരോഗ്യനയത്തില്‍ വ്യവസായ ഇടപെടല്‍ അവസാനിപ്പിക്കുകഇവയൊക്കെയാണ WHO സമൂഹത്തോടും ഉത്തരവാദിത്തപ്പെട്ടവരോടും ആഹ്വാനം ചെയ്യുന്ന കാര്യങ്ങളാണ്.



