News
ലോകേഷ് ആണിപ്പോൾ ട്രെൻഡ്, തിരുവണ്ണാമലൈ അമ്പലത്തിൽ ദർശനത്തിനെത്തിയ വീഡിയോയും വൈറൽ

കൂലിയുടെ റിലീസിന് മുന്നോടിയായി തിരുവണ്ണാമലൈ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരിക്കുകയാണ് ലോകേഷ്കൂലി റിലീസിന് മുന്നോടിയായി സോഷ്യല്‍ മീഡിയയാകെ നിറഞ്ഞുനില്‍ക്കുകയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകന്‍. സിനിമയോട് അനുബന്ധിച്ച് നൽകിയ അഭിമുഖങ്ങളും പ്രമോഷൻ പരിപാടികളും എല്ലാം തന്നെ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ കൂലിയുടെ റിലീസിന് മുന്നോടിയായി തിരുവണ്ണാമലൈ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരിക്കുകയാണ് ലോകേഷ്. ക്ഷേത്രത്തിൽ നിന്നുള്ള ഇദ്ദേഹത്തിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.



