ലോക പട്ടം പറത്തല്‍ ചാമ്ബ്യൻഷിപ്പിന് തൊടുപുഴ സ്വദേശിയും

ഏപ്രില്‍ 17 മുതല്‍ 21വരെ ചൈനയിലെ വെയ്ഫാങ്ങില്‍ നടക്കുന്ന ” ലോക പട്ടം പറത്തല്‍ ചാമ്ബ്യൻഷിപ്പ് 2025 ” ല്‍ ഇന്ത്യയില്‍ നിന്നുള്ള 6 അംഗ ടീമില്‍ ഇടം പിടിച്ച് തൊടുപുഴ സ്വദേശി പി.കെ രാജേന്ദ്രൻ.
ഇന്ത്യൻ ടീം മാനേജർ കൂടിയാണ് രാജേന്ദ്രൻ. ഇടുക്കി ജില്ല കൈറ്റ് അസോസിയേഷൻ പ്രസിഡന്റായ രാജേന്ദ്രൻ കഴിഞ്ഞ എട്ട് വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു. ഗുജറാത്തില്‍ നടന്ന അന്താരാഷ്ട്ര കൈറ്റ് ചാമ്ബ്യൻഷിപ്പ്, ലക്ഷദ്വീപ് കൈറ്റ് ഫെസ്റ്റിവല്‍, കോഴിക്കോട് ബേപ്പൂർ ഇന്റർനാഷണല്‍ കൈറ്റ് ഫെസ്റ്റ് തുടങ്ങി നിരവധി ചാമ്ബ്യൻഷിപ്പില്‍ രാജേന്ദ്രൻ പങ്കെടുത്തിട്ടുണ്ട്.രാജേന്ദ്രനെ കൂടാതെ കേരളത്തില്‍ നിന്നും തിരുവമ്ബാടി സ്വദേശി ചാർളി മാത്യുവും ഇന്ത്യൻ ടീമിന്റെ കോച്ച് കൂടിയായ കോഴിക്കോട് മാങ്കാവ് സ്വദേശി അബ്ദുള്ള മാളിയേക്കലും അടക്കം ആറ് അംഗങ്ങളാണുള്ളത്.