News
വഖഫ് നിയമ ഭേദഗതിയെ പിന്തുണക്കുമെന്ന് പറഞ്ഞിട്ടില്ല: ഫ്രാൻസിസ് ജോർജ്

ദില്ലി: വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കോട്ടയം എം പി ഫ്രാൻസിസ് ജോർജ്.ബില്ലിനെ പിന്തുണയ്ക്കും എന്നു പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാർത്തയാണ്. നിയമഭേദഗതി ബില്ല് പാർലമെന്റില്‍ വരുമ്പോൾ ചർച്ചയിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകുമെന്നാണ് പറഞ്ഞത്. ഈ വിഷയത്തിൽ കൃത്യമായ നിലപാടുണ്ട്. യുഡിഎഫിന്റേയും ഇന്ത്യ മുന്നണിയുടേയും നിലപാടാണ് തനിക്കും തന്റെ പാർട്ടിക്കും ഉള്ളത്. മുനമ്പത്തെ ജനങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.സമരപന്തലിൽ പോയി ഐക്യ ദർഢ്യം പ്രഖ്യാപിച്ചതാണ്. ഫ്രാൻസിസ് ജോർജ് മുനമ്പം സമരപ്പന്തലിൽ വച്ച് നിയമഭേദഗതിയെ അനുകൂലിക്കുമെന്ന് പറഞ്ഞെന്നായിരുന്നു പ്രചരണം.