News
വണ്ടിപ്പെരിയാർ മൂലക്കയത്ത് ഉണ്ടായ വാഹനാപകടത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു.

വണ്ടിപ്പെരിയാർ മൂലക്കയത്ത് വാഹനാപകടത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവും മരണപ്പെട്ടു. മൂലക്കയം സ്വദേശി വിഷ്ണു 24 ആണ് ഇന്ന് ഉച്ചയോടുകൂടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ടത്… കൂടെയുണ്ടായിരുന്ന പ്രദീപ് 22 കഴിഞ്ഞ ആറ് ദിവസം മുൻപ് മധുരൈ ആശുപത്രിയിൽ വച്ച് മരണപ്പെട്ടിരുന്നു.. പുഷ്പ സിനിമ കണ്ട് തിരികെ വരുന്ന വഴിക്ക് കമ്പത്ത് വച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സിൽ ഇടിച്ച് അപകടം ഉണ്ടായത്…