കായിക പരിശീലനം ഇനി നവീകരിച്ച മിനി സ്റ്റേഡിയത്തില്‍

വണ്ടിപ്പെരിയാർ: കായിക പരിശീലനം നടത്താൻ നവീകരിച്ച മിനി സ്റ്റേഡിയം ഒരുങ്ങുന്നു. ഒരു കോടി രൂപ മുടക്കിയാണ് സ്റ്റേഡിയം നവികരിക്കുന്നത്.സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന മിനി സ്റ്റേഡിയം നവീകരണ പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നത്. കായികക്ഷമതയുള്ള ഒരു തലമുറയെ വാർത്തെടുക്കുന്ന തിനായി സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങള്‍ക്ക് വാഴൂർ സോമൻ എം.എല്‍.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അൻപത് ലക്ഷം രൂപയും കളിക്കളം പദ്ധതി തുകയില്‍ ഉള്‍പ്പെടുത്തിയ അൻപത് ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നത്. വണ്ടിപ്പെരിയാർ പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്ന മിനി സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാഴൂർ സോമൻ എം.എല്‍.എ. നിർവഹിച്ചു.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ കെ.എം. ഉഷ അദ്ധ്യക്ഷത വഹിച്ചു. സ്‌പോട്സ് കൗണ്‍സില്‍ അസിസ്റ്റൻ് എക്സിക്യൂട്ടീവ് എൻജിനീയർ വിനയ് പ്രോജക്‌ട് റിപ്പോർട്ട് അവതരിപ്പിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സെല്‍വത്തായി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എംനൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ശ്രീരാമൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണ്‍ ഷീല കുളത്തിങ്കല്‍ , കെ. ഡി . അജിത്ത്, മുൻ പഞ്ചായത്ത് പ്രതിസന്റ് ജി. വിജയാനന്ദ്, പഞ്ചായത്തംഗങ്ങളായ എസ്.എ. ജയൻ, കെ. മാരിയപ്പൻ തുടങ്ങിയവർ സംസാരിച്ചു.