News
വനിതാ നേതാവിനെതിരെ സൈബര്‍ ആക്രമണം; പൊലീസ് മേധാവിക്ക് പരാതി നല്കി കെഎസ്യു

തിരുവനന്തപുരം: സംസ്ഥാന കണ്‍വീനര്‍ അതുല്യാ ജയാനന്ദിനു നേരെ സിപിഐഎം അനുകൂല നവ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് സൈബര്‍ ആക്രമണം നടക്കുന്നെന്ന് കെഎസ്യു. ഇതില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി.ആശാ സൂസിമാര് നിലമ്പൂരില്‍ പ്രചരണത്തിന് വന്നത് എന്തിനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നും ഇല്ലല്ലോ ‘ എന്ന് ചോദിച്ചു കൊണ്ടാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തും, അതുല്യ ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരും ഭക്ഷണം കഴിക്കുന്ന ചിത്രം ഉപയോഗിച്ച് ഇരുവരെയും അപമാനിക്കുന്ന തരത്തില്‍ നൂറുകണക്കിന് സിപിഐഎം അനുകൂല ഫേസ് ബുക്ക് അക്കൗണ്ടുകളില്‍ നിന്നുള്‍പ്പടെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടികാട്ടിയാണ് പരാതി.