News
വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പീഡന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

കൊച്ചി: വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പീഡന പരാതിയിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ. മേക്കപ്പ് ആർടിസ്റ്റ് ആയ രുചിത് മോൻ എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2021ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ച് രുചിത് മോൻ പീഡിപ്പിച്ചു എന്നതാണ് പരാതി. ഇയാൾക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്. തൃക്കാക്കര പൊലീസ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.അറസ്റ്റ് ചെയ്യപ്പെട്ടതിന് രുചിതിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഓൺലൈനായി അടിയന്തരയോഗം ചേർന്ന ശേഷമായിരുന്നു നടപടി. കുറ്റവിമുക്തനാകുന്നത് വരെ സസ്പെൻഷനെന്ന് ഫെഫ്ക അറിയിച്ചു