dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിജയ്‌യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു, താത്പര്യമില്ലെന്ന് മറുപടി’; അമിത് ഷായെ അവഗണിച്ച് വിജയ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അവഗണിച്ച് വിജയ്. വിജയ്‌യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. താത്പര്യമില്ലെന്ന് വിജയ് മറുപടി നൽകി. കരൂർ ദുരന്തത്തിന് പിന്നാലെയാണ് അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചതെന്നാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്ന് അമിത് ഷായുടെ ഓഫീസ് ബന്ധപ്പെട്ടു.വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത്. ഇരുവരും തമ്മിൽ ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടു. ടിവികെയുടെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടു. എന്നാൽ അമിത് ഷായോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് വിജയ് പ്രതികരിച്ചു. അതേസമയം വിജയ് യുടെ അടുത്ത രണ്ടാഴ്ചത്തെ പരിപാടികൾ മാറ്റി. ഔദ്യോഗിക അറിയിപ്പുമായി TVK രംഗത്തെത്തിഅതേസമയം കരൂർ സംഭവത്തിൽ വിശദീകരണവുമായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് രംഗത്തെത്തി. ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച സന്ദർഭം ഉണ്ടായിട്ടില്ലെന്ന് വിജയ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. കരൂർ ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് വിജയ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.കരൂർ ദുരന്തത്തിൽ വേദന മാത്രമേ ഉള്ളുവെന്ന് വിജയ് പറഞ്ഞു. “എന്റെ ഹൃദയം വേദനകൊണ്ട് നിറഞ്ഞിരിക്കുന്നു. വേദന മാത്രമേ ഉള്ളു. ജനങ്ങൾക്ക് മുഴുവൻ സത്യം അറിയാം”- വിജയ് വീഡിയോയിൽ പറയുന്നു. പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെന്നും വിജയ് വീഡിയോയിലൂടെ പറയുന്നു. “മുഖ്യമന്ത്രി സർ…പ്രതികാരം ചെയ്യണമെങ്കിൽ എന്നോട് ചെയ്‌തോളു. പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെ”- വീഡിയോ സന്ദേശത്തിലൂടെ വിജയ് പറഞ്ഞു.ദുരത്തിന് പിന്നാലെ കരുരിലേക്ക് പോകാത്ത സംഭവത്തിലും വിജയ് വിശദീകരണവുമായി രംഗത്തെത്തി. “മറ്റൊരു പ്രശ്നം ഉണ്ടാകുമെന്നതിനാലാണ് ഞാൻ ആളുകളെ കാണാൻ കരൂരിലേക്ക് പോകാതിരുന്നത്. ജനങ്ങളുടെ സുരക്ഷ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന ആശയത്തോടെയാണ് ഞാൻ പ്രവർത്തിക്കുന്നത്. എത്രയും വേഗം എല്ലാ ആളുകളെയും കാണും”- വീഡിയോ സന്ദേശത്തിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button