News
വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്

വയനാട്: വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓര്‍ക്കടവ് പുനത്തില്‍ പ്രേമകുമാരിക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഭര്‍ത്താവ് വിശ്വനാഥനോടൊപ്പം പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. കഴുത്തിന് പരിക്കേറ്റ പ്രേമയെ സുല്‍ത്താന്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.