dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മംഗളവനത്തിൽ ഗേറ്റിന്റെ കമ്പിയിൽ കോർത്ത നിലയിൽ നഗ്ന മൃതദേഹം

കൊച്ചി: കൊച്ചിയിൽ മംഗളവനത്തിൽ അജ്ഞാത മൃതദേഹം. ഇന്ന് രാവിലെ മംഗളവനം ജീവനക്കാരാണ് മൃതദേഹം കണ്ടത്.സിഎംആർഎഫ്‌ഐ ഓഫീസിന് മുൻവശത്തുള്ള ഗേറ്റിൽ കോർത്ത നിലയിലാണ് മധ്യവയസ്‌കന്റെ നഗ്ന മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരിച്ചത് തമിഴ്‌നാട് സ്വദേശിയെന്നാണ് പൊലീസ് നൽകുന്ന വിവരം.പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാൾ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് ഗേറ്റ് ചാടി കടക്കാനുള്ള ശ്രമത്തിനിടെ കമ്പി കുത്തി കയറി മരിച്ചതാകാനാണ് സാധ്യത. ഇയാൾ ധരിച്ചിരുന്ന പാന്റ്‌സ് സമീപത്തുനിന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button