News
വയനാട്ടിൽ CPIM നേതൃത്വത്തിലുള്ള സൊസൈറ്റിയിൽ പണം നിക്ഷേപിച്ച് കുടുങ്ങി; ജീവനൊടുക്കുമെന്ന ഭീഷണിയുമായി നിക്ഷേപകൻ

പണം നിക്ഷേപിച്ച വീട്ടമ്മ ഇപ്പോള്‍ ജപ്തി ഭീഷണയിലാണ്കല്‍പ്പറ്റ: വയനാട്ടില്‍ സിപിഐഎം നേതൃത്വത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവര്‍ പ്രതിസന്ധിയില്‍. ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 600ലധികം പേരാണ് ഇവിടെ നിക്ഷേപം നടത്തിയത്. 14 ലക്ഷം രൂപയാണ് കല്‍പ്പറ്റ സ്വദേശിയും സിപിഐഎം പ്രവർത്തകനുമായ നൗഷാദിന് ലഭിക്കാനുള്ളത്. ബ്രാഞ്ച് തലം മുതല്‍ മുഖ്യമന്ത്രിക്ക് വരെ കത്തയച്ചിട്ടുണ്ടെന്നും സ്ഥാപനം തുറന്നതിന് ശേഷം തീരുമാനമുണ്ടാക്കാമെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും നൗഷാദ് പറഞ്ഞു



