News
ഉമാ തോമസ് എംഎൽഎ കണ്ണ് തുറന്നു, കൈ കാലുകൾ ചലിപ്പിച്ചു

കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎ രാവിലെ കണ്ണ് തുറക്കുകയും കൈ കാലുകൾ ചലിപ്പിക്കുകയും ചെയ്തു. രാവിലെ ഉമ തോമസിൻറെ മകൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു.ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും കൈ കാലുകൾ അനക്കിയെന്നും പറഞ്ഞത്. രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തും.കണ്ണുകൾ തുറന്നതും കൈകാലുകൾ അനക്കിയതും ശുഭപ്രതീക്ഷ നൽകുന്നതാണ്. ഇതുവരെ ഉമ തോമസിൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നായിരുന്നു ഇന്നലെ രാത്രിവരെ റിനൈ മെഡിസിറ്റിയിലെ മെഡിക്കൽ സംഘം അറിയിച്ചിരുന്നത്. ഉമ തോമസിൻറെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൃത്യമായ വിവരം ഇന്ന് രാവിലെ പത്തോടെയായിരിക്കും ലഭിക്കുക.