പീരുമേട് സര്‍ക്കാര്‍ അതിഥിമന്ദിരം ഉദ്ഘാടനം: സ്വാഗതസംഘം രൂപീകരിച്ചു

പീരുമേട്: നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ പീരുമേട് സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗത സംഘ രൂപീകരണയോഗം നടന്നു.പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്. ദിനേശന് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ പദ്ധതി വിശദീകരിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ഇക്കോ ലോഡ്ജ് കെട്ടിടത്തിന്റെ ഉദ്്ഘാടനം ശനിയാഴ്ച രാവിലെ 10ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും.പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന് അധ്യക്ഷത വഹിക്കും. സ്വാഗത സംഘ രൂപികരണ യോഗത്തില്‍ കൊക്കയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്, അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ പി.എം നൗഷാദ്, എസ്. സാബു, ഷാഹുല്‍ഹമീദ്, ഡി. രാജു, കെ. രാജന്, വി. ചന്ദ്രശേഖരന്, വി.എസ്. പ്രസന്നന്, എം. ഗണേശന്, മോളിസന് കെ. ജോസ് എന്നിവര്‍ പങ്കെടുത്തു.