News
വയ്യാതിരുന്ന സമയത്തും മമ്മൂക്ക ഏറ്റവും കൂടുതൽ അന്വേഷിച്ചത് ഈ സിനിമയെക്കുറിച്ചാണ്; രമേഷ് പിഷാരടി

മമ്മൂക്ക വിശ്രമ സമയത്ത് ഏറ്റവും കൗതുകത്തോടെ നോക്കിയിരുന്നത് ഈ സിനിമയുടെ വളർച്ചയാണ്’കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക – ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സിനിമയുടെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത ട്രെയ്ലർ ലോഞ്ചിൽ രമേഷ് പിഷാരടി മമ്മൂക്കയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിശ്രമ വേളയിലും മമ്മൂട്ടി ഏറ്റവും കൂടുതൽ അന്വേഷിച്ചിരുന്നത് ലോക സിനിമയുടെ കാര്യങ്ങളാണെന്ന് പിഷാരടി പറഞ്ഞു