News
‘വലിയ ജാഗ്രത വേണം’; കർണാടകയിൽ വീണ്ടും എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു

ബംഗ്ളൂരു: കർണാടകയിൽ വീണ്ടും എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു. 3 മാസം പ്രായമുളള പെൺകുഞ്ഞിനാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചത്. ‘ഇതോടെ രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത എച്ച്എംപിവി കേസുകളുടെ എണ്ണം രണ്ട് ആയി. യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 3 നാണ് ആൺകുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. പെൺകുഞ്ഞിന് ഇന്നും രോഗബാധയുണ്ടായതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സ്ഥിരീകരിച്ചു. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.