dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വാളയാർ ആൾക്കൂട്ട കൊല; രണ്ട് പേർ‌ കൂടി അറസ്റ്റിൽ

പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി രാംനാരായണിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി.വിനോദ്, ജഗദീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാംനാരായണിന്റെ മൃതദേഹം ജന്മനാടായ ഛത്തീഗ്സഗിലേക്ക് കൊണ്ടുപോയി.കഴിഞ്ഞ ബുധനാഴ്ചയാണ് ആൾക്കൂട്ടത്തിന്റെ അതിക്രൂരമർദ്ദനത്തിന് ഇരയായി രാംനാരായൺ കൊല്ലപ്പെട്ടത്. ആദ്യദിവസങ്ങളിൽ പിടികൂടാൻ കഴിയാത്തതിനെ തുടർന്ന് പലരും രക്ഷപ്പെട്ടെന്നാണ് സംശയമാണ് ഉയരുന്നത്. ഇവർക്കായി തമിഴ്നാട്ടിൽ ഉൾപ്പെടെ അന്വേഷണം നടത്താനാണ് തീരുമാനം. മർദ്ദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാൻ കഴിയാത്തതും വീഴ്ചയായി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുകൾ ഇതിനകം നശിപ്പിക്കപ്പെട്ടിരിക്കാമെന്നാണ് നിഗമനം.അതേസമയം രാംനാരായണിന്റെ മൃതദേഹം വിമാനമാർഗം ജന്മനാടായ ഛത്തീസ് ഗഡിൽ എത്തിച്ചു. ആൾക്കൂട്ടക്കൊലയിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. രാംനാരായണിന്റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button