വാഴവര ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി.

വാഴവര ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി.
വാഴവര ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് എം പി സജീവ് യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജെസ്സി ബെന്നി ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി ബിന്ദു ജസ്റ്റിന് സ്വാഗതം ആശംസിച്ചു സംസാരിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഐ ബി മോൾ, രാജൻ വാർഡ് കൗൺസിലർ മാരായ ശ്രീ ബിനു കേശവൻ, ശ്രീ പ്രശാന്ത് രാജു സീനിയർ സിറ്റിസൺ ചേംബർ പ്രസിഡണ്ട് ശ്രീ ജേക്കബ് സാർ, ശ്രീ ദേവസ്യാ സാർ, ശ്രീ ലൈജു സാർ, ക്യാപ്റ്റൻ ഷാജി സാർ എന്നിവർ ആശംസകൾ നേർന്ന സംസാരിച്ചു. 2024 25 അധ്യായ വർഷത്തിലെ പത്താം ക്ലാസിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുകയും ചെയ്തു. നവാഗതരായി സ്കൂളിൽ എത്തിച്ചേർന്ന കുട്ടികളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. വാർഡ് കൗൺസിൽ ശ്രീമതി ജെസ്സി ബെന്നിയെ ചടങ്ങിൽ ആദരിച്ചു. ശ്രീ ജസ്റ്റിന ജോസ് യോഗത്തിന് നന്ദി അറിയിച്ചു സംസാരിച്ചു.ശ്രീ ജിജോ ബേബി, സ്മിത പി ജോസ്, സ് ഭാവന, വി ജി ആതിര മോൾ, ജിൻഷാ, ജോളി തോമസ്,ജിജി മാഡം, അജിത, രമ്യ, സജിത, ഷൈനി, പിടിഎ എക്സിക്യൂട്ടീവ് മെമ്പേഴ്സ് വി വി ബിനീഷ്, തങ്കപ്പൻ സാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.