വാഴവര ഗവ. ഹൈസ്കൂളിൽ ക്രിയേറ്റീവ് കോർണർ ഏകദിന ശില്പശാല സംഘടിപ്പിച്ചു

വാഴവര ഗവ. ഹൈസ്കൂളിൽ ക്രിയേറ്റീവ് കോർണർ ഏകദിന ശില്പശാല സംഘടിപ്പിച്ചു. വാഴവര ഗവ. ഹൈസ്കൂൾ PTA പ്രസിഡന്റ് ശ്രീ. M.P സജീവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് കൗൺസിലർ ശ്രീമതി ജെസ്സി ബെന്നി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം ഹെഡ് മാസ്റ്റർ ശ്രീ പി.വി സുമേഷ്, ശ്രീ. റെജികുമാർ ( BRC Trainer)ശ്രീമതി. റോസ്മിൻ (CRCC)ശ്രീമതി. കെ വി സാലി(RP)ശ്രീമതി. ജാൻസി സണ്ണി (RP), സീനിയർ അസിസ്റ്റന്റ് ശ്രീമതി. ബിന്ദു ജെസ്റ്റിനീയഎന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനം നടന്നു. തുടർന്ന്ക്രിയേറ്റീവ് കോർണർ കോർഡിനേറ്റർ നിവ്യ ടോമി യോഗത്തിന് നന്ദി അറിയിച്ചു. അധ്യാപകരായ ജി ജോ ബേബി, സെബിൻ ലാൽ, സ്മിത P ജോസ്, സ്. ഭാവന, വി കെ ജിൻഷാ, വി. ജി ആതിര, ജോളി തോമസ്, സജിതകുമാരി, T k അജിത ജെസ്റ്റിന ജോസ്, ജിജി, രമ്യ,സന്ധ്യ, ഷൈനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.