
വാഹന ഇടപാടിന്റെ മറവിൽ തട്ടിപ്പ് നടത്തിയ ആളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു കട്ടപ്പന ശാന്തിപ്പടി സ്വദേശി അശോകൻ ആണ് പിടിയിലായത് വാഹനം ഇടപാടിന്റെ പേരിൽ കബളിപ്പിച്ചു തട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് അശോകൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത് ആളുകളുടെ കയ്യിൽ നിന്നും വാഹനങ്ങൾ അഡ്വാൻസ് തുക നൽകി വാങ്ങി തമിഴ്നാട്ടിൽ കൊണ്ടുപോയി പണയം വയ്ക്കുകയായിരുന്നു പതിവ് ആളുകൾക്ക് വണ്ടിയും പണവും നഷ്ടമായതോടെയാണ് ഉടമകൾ പരാതിയുമായി രംഗത്തെത്തിയത് പ്രതിയെ കോടതിയിൽ ഹാജരാക്കും