News
വിദ്യാർഥികളുടെ ദേഹത്തു കണ്ടെത്തിയത് മീൻകൊത്തിയ മുറിവുകൾ: ദുരൂഹതയില്ല

മുട്ടം: എൻജിനീയറിങ് വിദ്യാർഥികളുടേത് മുങ്ങി മരണം തന്നെ. ഇതു വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി (18) എന്നിവരെയാണ് ശനിയാഴ്ച അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോണൽ ഷാജിയുടെ ചുണ്ടിലും ഇരുചെവികളിലും കണ്ണിലും മുറിവുകളുണ്ടായിരുന്നു. ഇത് മീൻ കൊത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.