dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മലയാളത്തിന്റെ വിന്റേജ് യൂത്തന്മാരുടെ അഴിഞ്ഞാട്ടവുമായി ‘ധീരൻ’ ജൂലൈ 4 ന്; ബുക്കിംഗ് തുടങ്ങി

ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരൻ ജൂലൈ 4 വെള്ളിയാഴ്ച പ്രേക്ഷകരുടെ മുന്നലെത്തുകയാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റെർറ്റൈന്മെന്റ്സ് നിർമ്മിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ദേവദത്ത് ഷാജിയാണ്. ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ രചനയിലൂടെ ശ്രദ്ധ നേടിയ ദേവദത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് ധീരൻ. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് രാജേഷ് മാധവൻ ആണെങ്കിലും, ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, വിനീത്, സുധീഷ് എന്നീ സീനിയർ താരങ്ങളുടെ സാന്നിധ്യം വലിയ രീതിയിലാണ് പ്രേക്ഷക പ്രതീക്ഷ വർധിപ്പിക്കുന്നത്.മലയാളത്തിലെ വിന്റേജ് യൂത്തന്മാർ എന്ന് വിശേഷിപ്പിക്കാവുന്ന ഇവർ എല്ലാവരും ഒരുമിച്ചു ഒരു ചിത്രത്തിൽ എത്തുന്നു എന്നതാണ് ധീരൻ നൽകുന്ന പ്രധാന ആകർഷണം. ഇവരുടെ കോമഡി ടൈമിംഗ്, ഓൺസ്‌ക്രീനിലെയും ഓഫ് സ്‌ക്രീനിലെയും രസതന്ത്രം എന്നിവ പല തവണ കണ്ടിട്ടുള്ള പ്രേക്ഷകർക്ക്, ഇവർ ഒരുമിച്ച് ഒരു ചിത്രത്തിൽ പരസ്പരം കൊണ്ടും കൊടുത്തും തകർത്തഭിനയിക്കുന്നത് കാണാനുള്ള അവസരമാണ് ‘ധീരൻ’ നൽകുന്നത്. ഇവരുടെ കരിയറിലെ തന്നെ വളരെ രസകരമായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആദ്യാവസാനം ഹാസ്യത്തിന് പ്രാധാന്യം നൽകി കഥ പറയുന്ന ഈ ചിത്രത്തിൽ ഈ സീനിയർ യൂത്തന്മാർക്കൊപ്പം അടിച്ചു നിൽക്കാൻ ഒരു രാജേഷ് മാധവനൊപ്പം ഒരു പറ്റം ജൂനിയർ യൂത്തമാരുമുണ്ട്. ശബരീഷ് വർമ്മ, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ എന്നിവർ ധീരനിലെ ജൂനിയർ ഗാങ്.ഇവർക്കൊപ്പം ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ധീരൻ.അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button