News
താമരശ്ശേരി ചുരത്തിൽ നിന്ന് യുവാവ് കൊക്കയിലേക്ക് എടുത്തുചാടി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിന്ന് യുവാവ് കൊക്കയിലേക്ക് എടുത്തുചാടി. ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന് സമീപത്തുവെച്ചാണ് യുവാവ് ചാടിയത്. പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വെള്ള ഷർട്ട് ധരിച്ച ഒരു യുവാവ് ചുരത്തിൽ നിന്ന് ചാടിയത്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും പരിശോധന നടത്തുകയാണ്.