dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിഷുവിന് റേഷൻ മുടങ്ങും! മതിയായ സ്റ്റോക്കില്ല; കോഴിക്കോട് 210 റേഷൻ കടകളിൽ വൻ പ്രതിസന്ധി

സംസ്ഥാനത്ത് വിഷുവിന് റേഷൻ മുടങ്ങും. വിഷു പ്രമാണിച്ച് പല കടകളിലും മതിയായ സ്റ്റോക്കില്ല. ഏപ്രിൽ മാസത്തെ റേഷനും ലഭിച്ചില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി. കോഴിക്കോട് താലൂക്കിൽ മാത്രം 210 റേഷൻകടകളിൽ വൻ പ്രതിസന്ധി. സ്തംഭനാവസ്ഥ ഒഴിവാക്കണമെന്ന് വ്യാപരികളുടെ സംഘടന അറിയിച്ചു.ഗോഡൗണുകളിൽനിന്ന് ഭക്ഷ്യധാന്യവിതരണം വളരെ വേഗം പുനരാരംഭിച്ചില്ലെങ്കിൽ റേഷൻകടകൾ അടച്ചിടേണ്ട അവസ്ഥയിലേക്ക് കടക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെട്ടു. ഏപ്രിൽ മുതൽ രണ്ടുമാസത്തെ റേഷൻ ഒന്നിച്ച് വിതരണം ചെയ്യണമെന്ന സർക്കാർ നിർദേശത്തെ തുടർന്ന് കടകൾ പെട്ടെന്ന് കാലിയാവുകയാണ്. വിഷുവിന് മുമ്പ് എല്ലായിടത്തും മതിയായ സ്റ്റോക്ക് എത്തിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button