dummy_ads1-01
dummy_ads1-01
previous arrow
next arrow
News

2025 PAGE രാജ്യാന്തര തിരക്കഥ പുരസ്‌കാരം; മലയാളി തിരക്കഥാകൃത്ത് അഭിലാഷ് മോഹൻ വിജയി

ഹോളിവുഡിലെ ഏറ്റവും പ്രശസ്തമായ ഇൻ്റർനാഷണൽ തിരക്കഥാ മത്സരങ്ങളിലൊന്നായ പേജ് (PAGE) തിരക്കഥാ പുരസ്‌കാരത്തിൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട് മലയാളി തിരക്കഥാകൃത്ത് അഭിലാഷ് മോഹൻ. പുതിയ എഴുത്തുകാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും വേണ്ടി സ്ഥാപിക്കപ്പെട്ട പുരസ്കാര വേദിയാണ് പേജ് അവാർഡ്‌സ്.അഭിലാഷ് മോഹന്റെ “ദി നൈറ്റിംഗെൽ ഇൻ ബുർഖ” (The Nightingale in Burka) എന്ന തിരക്കഥക്കാണ് ഹൃസ്വചിത്ര വിഭാഗത്തിൽ രണ്ടാം സ്ഥാനത്തിന് അർഹമായത്. ശക്തമായ അടിച്ചമർത്തലുകളിലും, സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിേവശവുമായി ജിവിക്കുന്നസുൈബദ എന്ന പത്തു വയസ്സായ അഫ്ഗാൻ പെൺകുട്ടിയുെട കഥയാണ് “ദി നൈറ്റിംഗൽ ഇൻ ബുർഖ”.80-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 9100 എൻട്രികളിൽ നിന്നാണ് ഈ തിരക്കഥ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ വംശജർക്ക് ഇതിന് മുൻപ‌് അവാർഡ് ലഭിച്ചിട്ടുണ്ട് എങ്കിലും ഒരു ഇന്ത്യൻ പൗരന്, പ്രത്യേകിച്ചും ഒരു മലയാളിക്ക് ഈ പുരസ്കാരം ലഭിക്കുന്നത് ഇത് ആദ്യമായാണ്. “സമീപ വർഷങ്ങളിൽ ഏറ്റവും മികച്ച പുതിയ എഴുത്തുകാരെ ആദരിച്ച വേദിയാണ് പേജ് അവാർഡ്‌സ്. ആ പൈതൃകത്തിന്റെ ഭാഗമാവുക എന്നത് അവിശ്വസനീയമായ ഒരനുഭവമാണ്, നിശ്ശബ്ദതയും ആവിഷ‌്കാരവും തമ്മിലുള്ള സംഘർഷത്തിൽ നിന്നാണ് ദി നൈറ്റിംഗെൽ ഇൻ ബുർഖ’ പിറന്നത്. ഇത്രയും വിശിഷ്ടമായ ഒരു ജൂറിയുമായി സംവദിക്കാൻ എന്റെ കഥയ്ക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ട്”, അഭിലാഷ് മോഹൻ പറഞ്ഞു.2003-ൽ ആരംഭിച്ചതു മുതൽ, പ്രധാന സ്റ്റുഡിയോകൾ, നെറ്റ്‌വർക്കുകൾ, പ്രൊഡക്ഷൻ കമ്പനികൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിച്ച നിരവധി പ്രതിഭകെള കണ്ടെത്താനും പിന്തുണയ്ക്കാനും പേജ് രാജ്യാന്തര തിരക്കഥാ പുരസ്‌കാരങ്ങൾക്ക് സാധിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ്, എച്ച്ബിഒ,ആമസോൺ സ്റ്റുഡിയോസ്, പാരാമൗണ്ട് തുടങ്ങിയ പ്രമുഖരുമായി മുൻ വിജയികൾ സഹകരിച്ചിട്ടുണ്ട്.കേരളത്തിൽ നിന്നുള്ള അഭിലാഷ് മോഹൻ, തന്റെ ആദ്യ ബോളിവുഡ് ഫീച്ചർ തിരക്കഥയുെട പ്രീ-പ്രൊഡക്ഷൻ ജോലികളിലാണ്. ഈ അംഗീകാരത്തിലൂടെ, ലോകെമമ്പാടുമുള്ള തിരക്കഥാകൃത്തുക്കളുടെ ശ്രദ്ധേയമായ നിരയിലേക്ക് അഭിലാഷ് മോഹനും എത്തുകയാണ്. തിരുവനതപുരം സ്വദേശിയായ അഭിലാഷ് മോഹൻ മോഹനചന്ദ്രൻ നായർ, വി ശശികല ദമ്പതികളുടെ മകനും, ACE Engineering College Assistant Professor ആയ വാണി വി ജിയുടെ ഭർത്താവുമാണ്. മകൻ അഭിനന്ദ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button