News
വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു: മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറങ്ങി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻെറ ആരോഗ്യനിലയിൽ മാറ്റമില്ല. ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ലെന്നാണ് ഇന്നും മെഡിക്കൽ ബുളളറ്റിനിലെഅറിയിപ്പ്. വൃക്കകളുടെ പ്രവർത്തനവും രക്ത സമ്മർദ്ദവും സാധാരണ നിലയിലായിട്ടില്ല.ജൂൺ 23നാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൻെറ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്. 102 വയസുളള വിഎസ് അച്യുതാനന്ദന്‍ ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.