വീടിന്റെ മുകളില്‍ മരം ഒടിഞ്ഞു വീണു

പീരുമേട്: ശക്തമായ മഴയില്‍ മേമലയില്‍ കമ്പി മൊട്ട പുതുവലില്‍ വീടിന്റെ മുകളിലേക്ക് വലിയ മരം ഒടിഞ്ഞ് വീണ് വീടിനും വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.കമ്പിമൊട്ട പുതുവലില്‍ താമസിക്കുന്ന മൂർത്തി ഭവനില്‍ മൂർത്തിയുടെ വീടിന്റെ മുകളിലേക്കാണ് വലിയമരം ഒടിഞ്ഞു വീണത്. വീടിന്റെ ഒരു മുറി പൂർണമായും തകർന്നു. ശനിയാഴ്ച ഉച്ച മുതല്‍ പ്രദേശത്ത് ശക്തമായ മഴയാണ് ഉണ്ടായത്. രാത്രിയും മഴ തുടരുകയായിരുന്നു.തുടർന്ന് വീടിന് സമീപം നിന്നിരുന്ന വലിയ മരം വീടിന് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. അപകടം നടക്കുമ്ബോള്‍ മൂർത്തിയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇവർ പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. നിലവില്‍ വീടിന്റെ ഒരു മുറി ഏതാണ്ട് പൂർണമായും നശിച്ചു. ഈ മുറിക്കുള്ളില്‍ ഉണ്ടായിരുന്ന ഗൃഹോപകരണങ്ങളും നശിച്ചു.