dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ചോറ് വാരി കൊടുക്കുന്നതിനിടെ പാമ്പ് കടിച്ചു; 28കാരിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: തൃശൂരില്‍ വീട്ടുമുറ്റത്ത് നിന്ന് മകന് ചോറ് വാരി കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്നയാണ് (28) മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.രണ്ടരവയസ്സുള്ള മകന് വീടിന്‌റെ മുറ്റത്ത് നിന്ന് ചോറ് വാരിക്കൊടുക്കുകയായിരുന്നു ഹെന്ന. ഹെന്നയുടെ തൊട്ടുപിറകിലുണ്ടായിരുന്ന പാമ്പ് കാലില്‍ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button