ഇടുക്കി
ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ ബൈക്ക് റാലി

ലഹരിയും വേണ്ട, ഹിംസയും വേണ്ട, എന്ന് മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ ഏലപ്പാറ,പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു.
ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം ബി അനൂപ് ക്യാപ്ടനായു ള്ള ബൈക്ക് റാലി സി.ഐ.ടിയു ജില്ലാ പ്രസിഡന്റ് ആർ. തിലകൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഫ്സല്‍ മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. പി പ്രശാന്ത്, എസ് രാജേഷ്, മിനി സുരേഷ്, വിനോദ് റോണി, ജയ്സണ്‍ ബിബിൻ ബാബുസെബിൻബാബു, വിജീഷ് ബാലകൃഷ്ണൻ,എബിൻ ബേബി എന്നിവർ സംസാരിച്ചു.