News
വേലിക്കകത്ത് ‘ വീട്ടില്‍ നിന്ന് മടങ്ങി വിഎസ്; ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ആരംഭിച്ചു

ജനസാഗരത്തിന്റെ കണ്ഠമിടറിയുള്ള മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ ‘വേലിക്കകത്ത്’ വീട്ടില്‍ നിന്ന് ഇറങ്ങി വി എസ് അച്യുതാനന്ദന്‍. സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ആരംഭിച്ചു. ഡിസി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ബീച്ച് റീക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകും. കനത്ത മഴയിലും തളരാതെ ഇടറാതെ വിഎസിനെ ഒരുനോക്ക് കാണാന്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് ജില്ലാ കമ്മറ്റി ഓഫീസിലും. സമയക്രമം പാലിക്കാന്‍ ഡിസി ഓഫീസിലെ പൊതുദര്‍ശനം ചുരുക്കിയിട്ടുണ്ട്.